“പറയുന്നത് അത്പോലെ തന്നെ അനുകരിക്കാൻ തോന്നും, ഒരു വാക്കുപോലും തെറ്റിക്കരുതേ എന്ന് ദൈവത്തോട് പറഞ്ഞ് പോകും.! ഇന്ദ്രൻസ്.
മലയാളം സിനിമ പ്രേക്ഷകർ വളരെയേറെ ആവേശത്തോടെ സ്വീകരിച്ച ഹിറ്റ് ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിയിരുന്നു. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചത്തോടെ മുന്നിട്ടുനിന്നപ്പോൾ ഒരു ഹിറ്റ് ത്രില്ലർ ചിത്രമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും അഭിനയതാക്കൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ എന്ന കഥാപാത്രം മികച്ചുനിന്നു. ആ കഥാപാത്രത്തെ കുറിച്ചും സംവിധായകന്റെ മികവിനെ കുറിച്ചും ഇന്ദ്രൻസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ദ്രൻസിന്റെ വാക്കുകൾ; ഭയങ്കര ധൈര്യമാണ് ആൾക്ക്. അദ്ദേഹം ഒരു പത്രപ്രവർത്തകനാണ്. അത്കൊണ്ട് തന്നെ അതിന്റെതായ മൂർച്ചയും കാഴ്ചയുമൊക്കെ ആളുടെ വാക്കുകളിൽ ഉണ്ട്. പറയുന്നത് അത്പോലെ തന്നെ അനുകരിക്കാൻ തോന്നും, ഒരു വാക്കുപോലും തെറ്റിക്കരുതേ എന്ന് ദൈവത്തോട് പറഞ്ഞ് പോകും, അങ്ങനുള്ള കഴിവുള്ള സംവിധായകരിൽ ഒരാളാണ് മിഥുൻ മാനുവൽ.