“ഇതിലും മോശപ്പെട്ട സംഭവങ്ങളൊന്നും ഈ കൊല്ലം ഇനി നടക്കാനില്ല”. മാളവിക മേനോൻ.
ശ്രദ്ധേയമായ വേഷങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കി പ്രേക്ഷക പ്രീതി നേടിയ താരമാണ് മാളവിക മേനോൻ. ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. 916 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം അതിന് ശേഷം ഒരുപാട് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയി ച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കു വെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എപ്പോഴും വൈറലാകാറുണ്ട്.
ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകളാണ് വൈറലാകുന്നത്. സ്വന്തമായി കൂടുതൽ വിജയ ചിത്രങ്ങൾ അവകാശപ്പെടാനില്ലാത്ത താരത്തിന് മാമാങ്കം എന്ന ചിത്രത്തിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ താരത്തിന് ആ ചിത്രത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ഇതിനെ കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിന്റെ ആദ്യത്തെ ഭാഗം ചിത്രികരണം പൂർത്തിയായപ്പോൾ താരം മാമാങ്കത്തിലുണ്ടാ യിരുന്നു. പക്ഷേ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ചിത്രികരണുവുമായി ഡേറ്റ് ക്ലാഷ് വന്നതുമൂലം മാമാങ്കം എന്ന ചിത്രത്തിലെ വേഷം താരത്തിന് വേണ്ടെന്ന് വെക്കേണ്ടി വന്നു. ആ വർഷത്തെ ഏറ്റവും വലിയ നഷ്ടമായി കാണുന്നു എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.