അമിത്തിന്റെ “യുവം” തിയേറ്ററുകളിലേക്ക്..! ചിത്രം ഫെബ്രുവരിയിൽ റിലീസ്.
നായകനായും സഹ നടനായും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് അമിത്ത് ചക്കാലക്കൽ. സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. അമിത്ത് നായകനായ പുതിയ ചിത്രം യുവം റിലീസിന് ഒരുങ്ങുകയാണ്. വളരെ വേറിട്ട ഒരു പ്രമേയമാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് കാരണം വളരെ കാലമായി തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രേമികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇപ്പോൾ തീയേറ്ററുകൾ തുറന്നിരിക്കുകയാണ്. ഒരുപാട് പുതിയ സിനിമകൾ ഉടൻ തന്നെ തീയേറ്ററുകളിലെത്തുകയാണ്. യുവം എന്ന ചിത്രവും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നത്. ഫെബ്രുവരിയോടെ റിലീസ് പ്രഖ്യാപിച്ച ചിത്രം പുറത്ത് വിട്ട പോസ്റ്ററുകൾ വൈറലായി മാറിയിട്ടുണ്ട്.