ത്രില്ലർ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിൽ നായകനാകുന്നു. സംവിധാനം ആർ ബാൽക്കി.
മലയാളത്തിന്റെ യൂത്ത്ഐക്കൺ ദുൽഖർ സൽമാൻ ബോളിവുഡിൽ വീണ്ടും നായകനാകാകുന്നു. ആർ ബാൽകിയുടെ സംവിധാനത്തിൽ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിലാണ് ദുൽഖർ നായകനായെത്തുന്നത്. ചിത്രം മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ ആശയമാണ് സിനിമയാക്കുന്നതെന്നും ബാൽക്കി മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ മുഴുവനായും പൂർത്തിയായെന്നും പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകളിൽ നിന്നും അറിയാൻ കഴിയുന്നത്. 2018ൽ പുറത്തിറങ്ങിയ ‘കർവാൻ’ ആയിരുന്നു ദുൽഖറിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം. അതിനുശേഷം ‘സോയ ഫാക്ടർ’ ലും ദുൽഖർ ബോളിവുഡിൽ തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തിൻറെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ പൂർത്തിയാക്കിയ ദുൽഖർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ഒരേ വര്ഷം നാലു ഭാഷകളിൽ നായകനായി എത്തുക എന്ന അപൂർവ നേട്ടം ദുൽഖർ സൽമാൻ നേടിയെടുക്കും.