പുതുമുഖങ്ങളുടെ ‘ലാൽ ജോസ്’ എത്തുന്നു.!! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമയിലേക്ക് മികച്ച ഒരുപിടി പുതുമുഖങ്ങളുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ ജോസ്’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയുയരക്കാർ പുറത്തുവിട്ടത്. നവാഗതനായ കബീര്‍ പുഴമ്പ്രമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ലാല്‍ ജോസ് നിർമ്മിക്കുന്നത്. സിനിമാമോഹവുമായി നടക്കുന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ പ്രധാന പ്രമേയമാകുന്നത്. ഇടപ്പാള്‍, പൊന്നാനി, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായിട്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

ടിക്‌റ്റോക്കിലൂടെ മലയാളികൾക്കിടയിൽ സജീവമായ ഷാരിഖ് ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം ആന്‍ ആന്‍ഡ്രിയയാണ് നായികയായി എത്തുന്നത്. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ധനേഷ്, ബിനേഷ് മണി സംഗീതവും ഒരുക്കുന്നു.
അന്തരിച്ച നടൻ കലിങ്ക ശശി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ലാൽജോസ്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!