“മഞ്ഞക്കിളിയായി മാളവിക മേനോൻ”. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
യുവതാരം ആസിഫലിയുടെ നായികയായി 916 എന്ന സിനിമയിലൂടെ പ്രേക്ഷകമനസിൽ നല്ലൊരു സ്ഥാനം നേടിയ നടിയാണ് മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ഒരുപാട് നല്ല സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്.
https://www.facebook.com/ActressMalavikaMenon/posts/3791760147534001
കാരണം ഒട്ടുമിക്ക കമെന്റുകൾക്കും താരം മറുപടി നൽകാറുണ്ട്. കൂടാതെ മറ്റു സെലിബ്രിറ്റികളുടെ ഫോട്ടോക്കും താരം കമെന്റ് ചെയ്യാറുണ്ട്. ഫോട്ടോഷൂട്ടുകൾ ഒരുപാട് ചെയ്യാറുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നടൻ, സർ സി.പി, മൺസൂൺ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. തമിഴിലെ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.