“പുതിയ ഫോട്ടോഷൂട്ടുമായി ചന്ദനമഴയിലെ അമൃത”. നടി വിന്ദുജ വിക്രമൻറെ ചിത്രങ്ങൾ കാണാം.

മലയാളം ടെലിവിഷൻ പരമ്പരകളിൽ വളരെയേറെ ശ്രദ്ധേയമായ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ. പരമ്പര മികച്ച വിജയമായിരുന്നു. വളരെയധികം പ്രേക്ഷകരാണ് പരമ്പരയ്ക്ക് ഉണ്ടായിരുന്നത്. പരമ്പരയിലെ ഏവർക്കും ഇഷ്ടപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു അമൃത. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ആദ്യം മേഘ്‌നയായിരുന്നു. മേഘ്‌ന സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ പകരം വേറെയൊരു താരം എത്തി.

അതുവരെ മേഘ്‌നയെ കണ്ടു ശീലിച്ച പ്രേക്ഷകർ പുതിയ താരത്തെ കണ്ട് അമ്പരന്നു. പുതിയ താരത്തെ പ്രേക്ഷകർ എങ്ങനെ ഉൾക്കൊളളും എന്ന സംശയത്തിലായിരുന്നു അണിയറപ്രവർത്തകരും.

എന്നാൽ പകരം വന്ന വിന്ദുജ വിക്രമൻ അമൃത എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അനശ്വരമാക്കി. വലിയ പ്രേക്ഷക പ്രീതിയാണ് വിന്ദുജ നേടിയത്. അങ്ങനെ താരം പ്രശസ്തി നേടി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മായാമോഹിനി എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. വിന്ദുജ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിന്ദുജ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!