“കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം പേരെന്താ എന്ന് ചോദിച്ചവരുണ്ട്”. മറീന പറയുന്നു.

ഒരുപാട് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ് മറീന മൈക്കിൾ കുരിശിങ്കൽ. അഭിനയത്തിന് പുറമേ മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്താണ് താരം പ്രേക്ഷക പ്രീതി നേടിയത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുത്തൻ മേക്കോവറുകളിലുള്ള ഫോട്ടോകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. മെറീനക്ക് ഏറ്റവും ശ്രദ്ധ ലഭിക്കുന്നത് താരത്തിന്റെ ചുരുൾ മുടിയിലൂടെയാണ്.

ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ മെറീനയുടെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു ഷോയിൽ ട്രൂത്ത് ആൻഡ് ഡെയര്‍ എന്ന സെഷനിൽ തുടക്കം മുതൽ ഒടുക്കംവരെ ഫുൾ ചിരിയുടെ പൂത്തിരിയായിരുന്നു. തന്നെ എപ്പോഴെങ്കിലും താരം എന്ന നിലയിൽ പരിചയപെടുത്തേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മാറീനയുടെ മറുപടി ഇങ്ങനെയായിരുന്നു; ഉസ്താദ് ഹോട്ടലിലെ കുഞ്ചാക്കോ ബോബൻ അല്ലെ എന്ന് മമ്മുക്കോയ കഥാപാത്രം ആസിഫിനോട് ചോദിക്കുന്ന പോലുള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നോ. കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം പേരെന്താ എന്ന് ചോദിച്ചവരുണ്ട്. താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!