ലൂസിഫറിൽ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാര.

മലയാളത്തിലെ സർവ്വകാല ഹിറ്റ് ആയിരുന്നു കഴിഞ്ഞ വർഷം യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തകർത്താടിയ ലൂസിഫർ. ഗംഭീര വിജയമാണ് ചിത്രം നേടിയത്. എങ്ങും ലൂസിഫർ ആഘോഷമാ യിരുന്നു നടന്നത്. അതിന് ശേഷമാണ് ചിരഞ്ജീവി താൻ ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ മുഖ്യവേഷത്തിൽ എത്തുന്നു എന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്ന ഏറ്റവും പുതിയ റിപ്പോർട്ട് എന്നത് ചിത്രത്തിൽ നയന്‍താര നായികയായെ ത്തുമെന്നാണ്. മലയാളത്തില്‍ മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രത്തെ യാണ് തെലുങ്കിൽ നയൻതാര അവതരിപ്പിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഹാസിനി, വിജയശാന്തി, ഖുഷ്ബു, നാദിയ മൊയ്ദു, രമ്യ കൃഷ്ണ തുടങ്ങിയ നിരവധി പേരുകള്‍ ഈ കഥാപാത്രത്തിനായി പറഞ്ഞു കേട്ടിരുന്നു. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!