“മമ്മൂട്ടി ജ്യേഷ്ഠനായും, മോഹൻലാൽ അനിയനായും ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു”. പക്ഷെ സംഭവിച്ചത് മറ്റൊന്ന്. സംവിധായകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ.

മലയാള സനിമയുടെ ബിഗ് എംസ്‌ എന്ന അറിയപ്പെടുന്ന താരങ്ങളാണ് മമ്മുട്ടിയും മോഹൻലാലും. ഈ സിനിമ വ്യവസായം നിയന്ത്രിക്കുന്നതിൽ സിനിമയുടെ നെടുംതൂണുകളായ ഈ താരരാജാക്കൻമാർക്ക് വലിയ പങ്കാണുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നീ ടാഗ് ലൈനിലാണ് ഇവർ അറിയപ്പെടുന്നത്. ഇവരുടെ ഫാൻസുകാർ തമ്മിൽ പല മത്സരങ്ങളും നടക്കുന്നുണ്ടെങ്കിലും ലാലേട്ടനും മമ്മൂക്കയും തമ്മിൽ വലിയ സൗഹൃദമുള്ളവരാണ്. ഇരുവരും ഒന്നിച്ച് 60 ഓളം സിനിമകളിൽ ഒരുമിച്ച് വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനെയും ഉൾപ്പെടുത്തികൊണ്ട് ആലോചിച്ച് നടക്കാതെപോയ ഒരു സിനിമയെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ തുളസീദാസ്.

മലയാള സിനിമയുടെ സുവർണ്ണകാലത്ത് നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് തുളസീദാസ്. തുളസീദാസിന്റെ വാക്കുകൾ; ഞാൻ വർഷങ്ങൾക്ക് മുമ്പ് മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചു കൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ഠസഹോദരനായും, മോഹൻലാൽ അനിയനായും. പക്ഷെ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണം. ഞാൻ പിന്നീട് മമ്മുക്കയോട് കഥ പറയാൻ പോയപ്പോൾ കഥ കേട്ട് കഴിഞ്ഞു അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്. അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി. കാരണം ഞാൻ ഇതിൽ ചേട്ടന്റെ റോളിലാണ് മമ്മുക്കയെ കണ്ടിരിക്കുന്നത്.

ലാലേട്ടന് ഇത് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയൻ കഥാപാത്രമായി ജയറാമിനെയാണ് മനസ്സിൽ കണ്ടിരുന്നത്. പക്ഷെ മമ്മുക്കയുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോൾ ചെയ്യാൻ താത്പര്യമില്ലെന്ന്. അത് ചെയ്യേണ്ടത് മമ്മുക്കയാണെന്ന് പറഞ്ഞാൽ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോൾ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോൾ മുരളി എന്ന മറുപടിയായാണ് ഞാൻ കൊടുത്തത്. കഥ പറഞ്ഞപ്പോൾ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ആയിരം നാവുള്ള അനന്തൻ എന്ന സിനിമ സംഭവിക്കുന്നത്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!