“നിങ്ങളെ കാണുമ്പോൾ എനിക്ക് സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു”. കല്യാണി പ്രിയദർശൻ.
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കുടുംബാംഗങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണകുമാർ, ഭാര്യ മക്കൾ തുടങ്ങി എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണ. കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരമാണ് അഹാന കൃഷ്ണകുമാർ. നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പലപ്പോഴും താരത്തിന് പല വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ അടുത്തായി താരം വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അഹാനക്ക് കോവിഡ് പോസറ്റീവ് ആയത്. ഇത് താരം ആരാധകർക്കൊപ്പം പങ്കുവെച്ചിരുന്നു. കോവിഡ് കാരണം താരം സ്വന്തം വീട്ടിൽ അല്ലായിരുന്നു താമസം. കോവിഡ് നെഗറ്റീവ് ആയി തിരിച്ചുവന്നതിന് ശേഷം താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. അതിശക്തവും മികച്ചതായും കൂളറായും ഞങ്ങൾ വീണ്ടും ഒരുമിച്ച്. എന്നാണ് താരം പുതിയ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളും ലൈക്കുകളും നൽകിയത്. നടിയും പ്രിയദർശന്റെ മകളുമായ കല്യാണി ചിത്രത്തിന് താഴെ നൽകിയ കമന്റാണ് ആരാധകർ ഏറ്റെടുത്തത്. നിന്നെ കാണുമ്പോൾ എനിക്ക് സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. എന്നാണ് കല്യാണി കമന്റ് ചെയ്തത്.