ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും. ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ്. അനാര്‍ക്കലി മരിക്കാര്‍.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാൾ കൂടുതലായി താരത്തിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യൽ മീഡിയയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. ഏത് സാഹചര്യത്തിലും ആരോടും ഒന്നും നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന അനാർക്കലിക്ക് നിരവധി ആരാധകരും അതുപോലെ വിമർശനങ്ങളുമുണ്ട്.
പലപ്പോഴും സൈബർ ആക്രമണങ്ങളും താരം നേരിടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുള്ള താരം ഇപ്പോൾ ലൈവ് വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ലൈവിൽ വന്ന താരത്തിനോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടി ഇങ്ങനെ; ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും. ഒന്ന് ഷേപ്പ് ആവാൻ വെയിറ്റ് ചെയ്യുകയാണ്. താരം മറുപടി പറഞ്ഞു.