“വിവാഹ ശേഷം മൃദുലയെ അഭിനയിക്കാന്‍ വിടുമോ” എന്ന ചോദ്യത്തിന് യുവയുടെ മറുപടി ഇങ്ങനെ.

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുൻ നിരയിലേക്ക് ഉയർന്ന താരങ്ങളാണ് മൃദുലയും യുവകൃഷ്ണയും. ഇരുവരും തമ്മിലുള്ള വിവാഹം ഈ അടുത്ത് നടക്കുകയാണ്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയൽ അഭിനയ രംഗത്ത് ഇവർ രണ്ടുപേരും സജീവമാണ്. പക്ഷേ ഇവർ ഒരുമിച്ച് ഒരു സീരിയലിൽ പോലും അഭിനയിച്ചിട്ടില്ല. ഇവരുടെ മ്യൂച്ചൽ ഫ്രണ്ട് രേഖ രതീഷാണ് ഇവരുടെ വിവാഹത്തിനുള്ള നിമിത്തമായത്. ഗെയിം ഷോകളിലും മറ്റു പരിപാടികളിലും അതിഥിയായി ഇരുവരും എത്താറുണ്ട്. ഷോയ്ക്കിടെ ഇരുവരും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ ഇവർ പങ്കുവെച്ച വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ശേഷം മൃദുലയെ അഭിനയിക്കാന്‍ വിടുമോ എന്ന ചോദ്യത്തിന് യുവ നല്‍കിയ മറുപടി ഇങ്ങനെ; മൃദുലയെ താന്‍ തടയില്ല വിവാഹ ശേഷവും മൃദുല അഭിനയ രംഗത്ത് സജീവമായിരിക്കും എന്നാണ് യുവ മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!