ആജീവനാന്ത വിലക്കിൽ കുടുങ്ങി ബോളിവുഡ് – തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ്മ.

സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു. സിനിമകളിലെ സാങ്കേതിക പ്രവർത്തകർക്കും, അഭിനേതാക്കൾക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്ക്. ഏകദേശം ഒന്നേകാൽ കോടിയോളം രൂപയാണ് സംവിധായകൻ തന്റെ സിനിമകളിൽ സഹകരിച്ച പ്രവർത്തകർക്ക് കൊടുക്കാനുള്ളത്.

സഹപ്രവർത്തകർ ക്കുള്ള പണം നല്‍കുന്നതിനായി ഒരുപാട് തവണ സംവിധായകൻ രാം ഗോപാൽ വർമ്മക്ക് കത്തുകൾ അയച്ചിരുന്നുവെന്നും, എന്നാൽ അവയൊന്നും കൈ പറ്റാൻ അദ്ദേഹം തയ്യാറായില്ല എന്നുമാണ് സംഘടന പറയുന്നത്.എന്നാൽ ഇത്രെയേറെ വിവാദങ്ങൾക്ക് ഇടയിലും, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിത കഥ തിരസ്സീലയിൽ എത്തിക്കുന്നതിന്റെ ഭാഗമായി രാം ഗോപാൽ വർമ്മ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതും ചർച്ച വിഷയമാണ്. സർക്കാർ, സത്യ, കമ്പനി,എന്നിങ്ങനെ ക്ലാസിക് ബോളിവുഡ്, തെലുങ്ക് ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!