തെലുങ്കിൽ അടിപൊളി ഐറ്റം ഡാൻസുമായി പ്രിയ വാര്യർ..! ഹിറ്റടിച്ച് ‘ലടി ലടി’ വീഡിയോ സോങ്ങ്.
മലയാളത്തിൽ വളരെ പെട്ടെന്ന് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മറ്റൊരു താരമില്ലെന്ന് തന്നെ പറയാം. പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം വൈറൽ ഗേൾ പ്രിയ പി വാര്യരെ കുറിച്ചാണ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായി കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഒരുപാട് ആരാധകരുണ്ടാവുകയും ചെയ്ത താരമാണ് പ്രിയ.
പാട്ടിലെ കണ്ണിറുക്കുന്ന സീനിലൂടെ യുവാക്കളുടെ മനസ്സ് താരം കീഴടക്കി. പാട്ട് ഹിറ്റായതോടെ പ്രിയയെ തേടി ഒരുപാട് അവസരങ്ങളും എത്തി. ബോളിവുഡിൽ നിന്നുവരെ പുതിയ അവസരങ്ങൾ വന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമയിലെ ഒരു ഐറ്റം ഡാൻസുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ലടി ലടി എന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ശ്രീ ചരൺ പകാലയാണ്. ആടിത്തിമിർത്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ചും പ്രിയ വാര്യരും ചേർന്നാണ്. രഘു താപയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.