“ഡ്യൂപ്പായി എത്തിയതില്‍ നിരാശയൊന്നും ഉണ്ടായിട്ടില്ല. മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ..! ടിനി ടോം പറയുന്നു.
മലയാള സിനിമാരംഗത്തും, ടെലിവിഷൻ രംഗത്തും, ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ടിനിടോം. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ടിനിടോമിന് കഴിഞ്ഞിട്ടുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയയിൽ സമരിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് “മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചതിനെപറ്റി” ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ടിനിടോം മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത്.
“ഡ്യൂപ്പായി എത്തിയതില്‍ നിരാശയൊന്നും ഉണ്ടായിട്ടില്ല. കാരണം വിളിച്ചത് മമ്മൂക്കയുടെ ഡ്യൂപ്പായിട്ടാണ് .മമ്മൂക്കയുടെ പോലെ ബോഡിയുണ്ട്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശരീരമായിട്ട് സാമ്യം ഉണ്ട്. അതില്‍ നമ്മള്‍ക്ക് അഭിമാനമാണുളളത്. പലരും പല രീതിയിലാണ് സിനിമയിലേക്ക് വരുന്നത്. ചിലര്‍ മേക്കപ്പില്‍ നിന്നിട്ടായിരിക്കും. ചിലര്‍ ചായ കൊണ്ടു കൊടുത്തിട്ടുണ്ടാവും”. ടിനി ടോം പറയുന്നു.