“മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്”. മമ്മുക്കയെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്.
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളിലായി യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ടീസർ വലിയ രീതിയിൽ സോഷ്യൽമീഡിയിൽ വൈറൽ ആവുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം മമ്മുക്കയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ആണ്.
https://www.facebook.com/sathyan.anthikad.official/posts/245472890281550
ഫേസ്ബുക് കുറിപ്പ് ;
“മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.
അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..
മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകർക്കു മുന്നിലെത്താൻ അദ്ദേഹത്തിനു സാധിക്കുന്നത്.
ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസർ പ്രതീക്ഷയുണർത്തുന്നു.
ജോഫിൻ എന്ന പുതിയ സംവിധായകന് ആശംസകൾ നേരുന്നു”.