“സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം”. മാളവിക മോഹനന്‍.

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച താരം പക്ഷേ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടി. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലെ നായികയാകുന്നത് മാളവികയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങളാണ് താരം ആരാധകർ ക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മാളവിക. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകൾ; ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളു ണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണ്. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമ.

ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ. മലയാള സിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്ന തിനിടെ താരം പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാ ത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃത മായിരിക്കുന്നു. മറ്റ് സിനിമ മേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്.

പക്ഷേ ഇപ്പോഴത്തെ മലയാള സിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ. പാര്‍വ്വതി തന്റെ അടുത്ത സുഹൃത്താണ്. ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായ പ്രകടനങ്ങളോടും തനിക്ക് യോജിപ്പാണ്. എനിക്ക് പാര്‍വ്വതിയുടെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്. നല്ല നടിയാണ് അവര്‍. സിനിമയിലെയും സമൂഹത്തിലെയും സെക്‌സിസത്തിനെ തിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്. മാളവിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!