“ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. എന്റെ കല്യാണം.! തുറന്നുപറഞ്ഞ് വിതുര തങ്കച്ചൻ.
കോമഡിയിലൂടെ മലയാളം ആസ്വാദകരെ വിസ്മയിപ്പിച്ച താരമാണ് വിതുര തങ്കച്ചൻ. മിനി സ്ക്രീനിലൂടെ വളർന്നു വന്ന താരം മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും നിറഞ്ഞു നിന്നിരിക്കുകയാണ്. ഫ്ലവേർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ താരം കൂടുതൽ പ്രിയങ്കരനായി. അതുകൊണ്ടുതന്നെ താരത്തെ അറിയാത്തവരായി ആരുമില്ല. ഈ ഷോയിലെ തന്നെ അനു എന്ന താരവും ഇരുവരും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്കച്ചൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തങ്കച്ചന്റെ വാക്കുകൾ ഇങ്ങനെ;
സ്റ്റാർ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്ളോറിൽ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ല. ഡിസംബർ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തിൽ ഞാൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂർവ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ല. തങ്കച്ചൻ പറഞ്ഞു.