ജന്മദിനത്തിന് കേക്ക് മുറിച്ചത് വാൾ ഉപയോഗിച്ച്. വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ.
ചുരുങ്ങികാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് വിജയ് സേതുപതി. തമിഴിലും മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള ഒരു മികച്ച നടനാണ് വിജയ് സേതുപതി. ഷൂട്ടിങ്ങുകൾക്കായി കേരത്തിൽ എത്തുകയും തന്റെ പ്രിയപ്പെട്ട ആരാധകരുടെ കൂടെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരുപാട് കാലം ജൂനിയർ ആർടിസ്റ്റിസ്റ് ആയി,വളരെയധികം കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ താരം ഇപ്പോൾ തെന്നിന്ത്യയുടെ തന്നെ മക്കൾ സെൽവമാണ്. ഇന്നലെ വിജയ് സേതുപതിയുടെ 43 ആം ജന്മദിനമായിരുന്നതിനാൽ സോഷ്യൽ മീഡിയകളിൽ ആരാധകരും മറ്റു ഒരുപാട് സിനിമ താരങ്ങളും താരത്തിന് വേണ്ടി ജന്മദിനം ആശംസിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നിരുന്നു. ഈ സംഭവത്തെതുടർന്ന് താരം എല്ലാവരോടും ക്ഷമ ചോദിക്കുകയും, കൂടെ ഒരു പോസ്റ്റ് ഇടുകയും ചെയ്തു.
https://www.facebook.com/VijaySethupathi.Official/posts/1877905535701047