മമ്മുട്ടിയുടെ പുതിയ ചിത്രം. സംവിധായകൻ “കെട്ടിയോളാണെന്റെ മാലാഖ”യുടെ നിസാം ബഷീർ.
മലയാളി പ്രേഷകരും സിനിമ പ്രേമികളും ഏറ്റെടുത്ത സിനിമയായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. നിരവധി മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. നിസാം ബഷീറാണ് ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സോസിൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് മമ്മൂട്ടിയുടെ ഡേറ്റ് തന്നിക്ക് ലഭിച്ചിരുന്നു എന്ന്. ഇബിലീസ്, അഡ്വഞ്ചർസ് ഓഫ് ഓമനക്കുട്ടൻ എന്ന സിനിമകളുടെ തിരക്കഥ എഴുതിയ സമീർ അബ്ദുൽ ആണ് മമ്മൂട്ടിയുടെ ചിത്രം രചന ചെയ്തിരിക്കുന്നത്.
ബാദുഷയുടെ ബാദുഷയും വണ്ടർ ഹാൾ സിനിമസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. നിസാമിന്റെ ആദ്യത്തെ സിനിമയായിരുന്നു കെട്ട്യോളാണ് മാലാഖ. കഴിഞ്ഞ ഗോവയിൽ നടന്ന രാജ്യന്ത്ര ചലച്ചിത്ര മേളയിൽ പനോരമ വിഭാഗത്തിൽ ഈ സിനിമ തെരഞ്ഞെടുക്കപെട്ടിരുന്നു. ആഷിഫ് അലിയായിരുന്നു സിനിമയിൽ നായകൻ കഥാപാത്രമായി എത്തിയിരുന്നത്. എന്തായാലും തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ആകാംഷയിലാണ് ആരാധകർ.