“നീ നോക്കിക്കോടാ..ഒരൂസം കർത്താവ് എന്റെ വിളി കേൾക്കും”. അനുഗ്രഹീതൻ ആന്റണിയുടെ ട്രൈലെർ പുറത്തിറങ്ങി.

സണ്ണിവെയ്ൻ, 96 എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായിക ഗൗരി കിഷൻ എന്നിവരെ കേന്ദ്രകഥാപാത്ര ങ്ങളാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മികച്ച രീതിയിൽ ഹിറ്റ് ആയികൊണ്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് മെഗാസ്റ്റാർ മമ്മുട്ടിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ട്രൈലെർ റിലീസ് ചെയ്തത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ട്രൈലെർ ഇതിനോടകം തന്നെ 2 ലക്ഷത്തിനപ്പുറം കാഴ്ചക്കാരുമായി മുന്നേറുകയാണ്. രചന – നവീൻ, ഛായാഗ്രഹണം – സെൽവകുമാർ, എഡിറ്റിംഗ് – അപ്പു ഭട്ടതിരി, സംഗീതം – അരുൺ മുരളീധരൻ. സുരാജ് വെങ്ങാറമൂട്. ഇന്ദ്രൻസ്, ഷൈൻടോം ചാക്കോ, മുത്തുമണി, ജാഫർ ഇടുക്കി, മണികണ്ഠൻ..തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്രൈലെർ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!