“വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നാണ് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യം”. സ്വാസിക.

മലയാളം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച താരം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നാണ് ഞാന്‍ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യം. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയില്‍ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

RSS
error: Content is protected !!