ആരാധകരുടെ വിമർശനം മൂലം അത്തരത്തിലുള്ള ഫോട്ടോസ് റിമൂവ് ചെയ്യേണ്ടിവന്നിട്ടുണ്ട്. ജോസഫ് നായിക മാധുരി.

മലയാളത്തിൽ വലിയ വിജയമായ ചിത്രമാണ് ജോജു ജോർജ് നായകനായ ജോസഫ്. ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ. ആ ചിത്രത്തിന് ശേഷമാണ് മലയാളികൾ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അതിനോടൊപ്പം പല തുറന്ന് പറച്ചിലുകളും നടത്തി താരം വൈറലാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ ഒരു ഗ്ലാമർ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇങ്ങനെ; നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ഫാനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ? താരം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!