പ്രിത്വിരാജിന്റെ നായികയുടെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആവുന്നു.
പ്രണയ മധുരത്തിന്റെ മറ്റൊരു കഥ പറഞ്ഞ ചിത്രമായിരുന്നു അനാർക്കലി. മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥിരാജിനെ നായകനാക്കി ഹിറ്റ് മേക്കർ സംവിധായകൻ സച്ചിയാണ് ചിത്രം സംവിധാനം ചെയ്തത്. ലക്ഷദ്വീപിന്റെ മനോഹാരിത ക്യാമറയിൽ പകർത്തി പ്രേക്ഷകർക്ക് മനസ്സ് നിറയുന്ന ദൃശ്യാനുഭൂതി നൽകിയ ചിത്രമായിരുന്നു ഇത്.

പൃഥ്വിരാജ്, ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയാ ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. അതേസമയം പ്രേക്ഷകർക്ക് ഏറേ ആകർഷകമായത് ചിത്രത്തിലെ നായികയായിരുന്നു. ബോളിവുഡ് താരസുന്ദരി പ്രിയാൽ ഗോർ ആണ് സിനിമയിൽ നായികയായത്.

ഹിന്ദി സീരിയലുകളിലൂടെയാണ് താരം അഭിനയത്തിലേക്ക് വന്നത്. മിനിസ്ക്രീനിൽ സജീവമായ താരം കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.