“ദുൽഖർ സൽമാന്റെ കുറുപ്പ് തിയേറ്റർ കാണില്ല”. പകരം റെക്കോർഡ് തുകക്ക് ഒ.ട്ടി.ട്ടി റിലീസ്. വാർത്തകൾ ഇങ്ങനെ.
ദുൽഖർ സൽമാനെ നായകനാക്കി കൂതറക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയുടെ ആവിഷ്കാരമാണ് കുറുപ്പ്. സിനിമ അനൗൺസ് ചെയ്തതുമുതൽ സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് സിനിമയുടെ പോസ്റ്ററുകൾ
ക്ക് ലഭിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന തിയേറ്റർ ഉടമകളുമായുള്ള ചർച്ചയിൽ അടുത്ത വര്ഷം വിഷുവിനു മാത്രമേ തിയേറ്ററുകൾ തുറക്കൂ എന്ന തീരുമാനത്തിൽ നിന്നാണ് കുറുപ്പ് ഒ.ട്ടി.ട്ടി റിലീസിനായി ഒരുങ്ങുന്നത്. തിയേറ്റർ കാണാതെ കുറുപ്പ് റിലീസ് ചെയ്യുമ്പോൾ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത് അനുഭച്ചറിയാതെ പോകുന്ന തിയേറ്റർ അനുഭവം തന്നെയായിരിക്കും.

മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ശോഭിത യാണ് കുറിപ്പിലെ നായികയായി എത്തുന്നത്. കൂടാത്ത സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.