മമ്മുട്ടിയുടെ “ബിലാലി”ൽ റിമി ടോമിയും. പുതിയ മാറ്റങ്ങളോടെ ആയിരിക്കും രണ്ടാം ഭാഗം വരുന്നത്. മമ്ത മോഹൻദാസ് പറയുന്നു.
നായക സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിയെഴുതി മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന ഗ്യാങ്സ്റ്ററായി പ്രേക്ഷകരെ ത്രസിപ്പിച്ച ചിത്രമാണ് ബിഗ് B.”കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ” ഈ ഒരു ഡയലോഗ് സിനിമാ ആരാധകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ചു. മലയാള സിനിമ കണ്ട ഏറ്റവും സ്റ്റൈലിഷ് കഥാപാത്രം ബിലാല്‍ ജോണിന്റെ എണ്ണം പറഞ്ഞ ഡയലോഗുകളില്‍ ഒന്നുമാത്രമാണിത്.

മമ്മൂട്ടിയുടെ ഗൗരവം നിറഞ്ഞ ഡയലോഗ് ഡെലിവറിയും സിനിമയിലെ സ്റ്റൈലിഷ് നടത്തവും ആക്ഷനും എല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 2007 ലാണ് ബിഗ് B പുറത്തിറങ്ങിയത്. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ആക്ഷന്‍ പ്രധാന്യം നല്കി ചിത്രീകരിച്ച ബിഗ് ബി പുറത്തിറങ്ങിയ സമയത്ത് വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചില്ലെങ്കിലും പിന്നീട് മലയാളത്തിലെ ഒരു കൾട്ട് പടം ആയി മാറി. ഏറേ ഹിറ്റായ ബിഗ് Bയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകര്‍ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചധികമായി.

അങ്ങനെയിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ ഒരുങ്ങുകയാണ്. അമൽ നീരദ് തന്നെയാണ് ബിലാലിന്റെയും സവിധാനം. ബിഗ് B യിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ മമ്ത മോഹൻദാസ് ഉണ്ടായിരുന്നു. റിമി ടോമി എന്ന കഥാപാത്രത്തെയാണ് മമ്ത ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബിലാൽ എന്ന ചിത്രത്തെക്കുറിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

മമ്തയുടെ വാക്കുകൾ; ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് എല്ലാം ഇപ്പോൾ 13 വയസ്സ് കൂടിയിട്ട് ഉണ്ടാകും. അത് അവരുടെ സ്വഭാവത്തിലും പ്രകടമായിരിക്കും. ഞാൻ അവതരിപ്പിച്ച റിമി ടോമി എന്ന കഥാപാത്രം ആ കുടുംബവുമായി വലിയ ബന്ധമില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ അങ്ങനെയല്ല അവസ്ഥ. അവരുടെ ഗ്യാങ്ങിലെ ഒരു അംഗമാണ് ഞാനിപ്പോൾ, കുടുംബത്തിലെ മാത്രമല്ല. മമ്ത പറഞ്ഞു.