‘വലിയ ട്വിസ്റ്റും സസ്പെൻസും ഇല്ലാതെ ദൃശ്യം 2 കാണൂ, ആദ്യ ഭാഗത്തിലെ ക്ലിക് ഇതിൽ പ്രതീക്ഷിക്കരുത്. ഇത് പുതിയൊരു കഥയാണ്.’ തുറന്ന് പറഞ്ഞ് ജിത്തു ജോസഫ്.
മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു. ഇപ്പോൾ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2.

ദൃശ്യം ഒന്നാം ഭാഗം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനായി ആരാധകർ ആവേഷത്തോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രണ്ടാം ഭാഗത്തിൽ ഷൂട്ടിംഗ് പൂർത്തിയായത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സെപ്റ്റംബർ 21ന് ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.

ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ആവേഷത്തോടുകൂടിയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരു കിക്ക് പ്രതീക്ഷിച്ചു വന്നാൽ കണക്കുക്കൂട്ടലുകൾ തെറ്റും.

ആദ്യ ഭാഗം ദൃശ്യത്തിൽ ഒരു അത്യാഹിതം സംഭവിക്കുന്നു, അത് ഒളിപ്പിക്കാനുള്ള ശ്രമവും. ആ കഥ കഴിഞ്ഞു. ഇനി അതിന്റെ തുടർച്ചയാണ്. അതിൽ കുറ്റകൃത്യം ഒന്നുമില്ല. ആദ്യഭാഗത്ത് ഉണ്ടായ സംഭവവികാസത്തിന് ശേഷം കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷമാണ് രണ്ടാം ഭാഗം പറയുക.

പൊലീസ് സ്റ്റേഷന്റെ അടിയിൽ വരുണിനെ കുഴിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ രണ്ടാം ഭാഗത്തിലില്ല. 2015ൽ ദൃശ്യം ഇറങ്ങി, 2019ലാണ് രണ്ടാം ഭാഗത്തിന് ത്രെഡ് കിട്ടുന്നത്. വലിയ ട്വിസ്റ്റും സസ്പെൻസും ഉണ്ടെന്ന് എഴുതി വിടുന്നവരോട് അങ്ങനെയൊന്നും പറയല്ലേന്ന് അഭ്യർത്ഥിക്കുന്നു. ഇത് അങ്ങനെയൊരു സിനിമയല്ല. അദ്ദേഹം പറഞ്ഞു.
