മലയാളിയുടെ ആവേശമായ ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും, ലേലം 2 സ്ഥിരീകരിച്ച് സൂപ്പർ താരം സുരേഷ് ഗോപി.

മികച്ച ആക്ഷൻ സിനിമകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച സൂപ്പർ താരമാണ് സുരേഷ് ഗോപി. ഒരുപാട് ചിത്രങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച താരം ഏത് കഥാപാത്രവും വളരെ നന്നായി തന്നെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ബിജെപിയുടെ രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കരിയറിൽ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലേലം.

ആനക്കാട്ടിൽ ചാക്കോച്ചി എന്ന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചത് 1997ലാണ്. ഹിറ്റ് മേക്കർ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ആരാധകർ ഏറേ ആവേശത്തോടെ ആഗ്രഹിച്ചിരുന്നതാണ് ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമാവുകയാണ്. ലേലം സിനിമയുടെ രണ്ടാം ഭാഗം സംഭവിക്കാൻ ഒരുങ്ങുന്നു.

ലേലത്തിന് തിരക്കഥ എഴുതിയ രഞ്ജി പണിക്കർ തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ് വിവരം. രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന ഉണ്ടായിരുന്നു.

23 വർഷങ്ങൾക്ക് ശേഷം ലേലത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ പല കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനയതാക്കളും ജീവിച്ചിരിപ്പില്ല. ലേലം സിനിമയിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിനിയായിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!