“സ്വപ്നസുന്ദരി”യായി ഡോ:ഷിനു ശ്യാമളന്. ആരോഗ്യ മേഘലയിൽ നിന്ന് സിനിമയിലേക്ക്.
ഡോക്ടർ, സാമൂഹ്യ പ്രവര്‍ത്തക, നര്‍ത്തകി എന്നിങ്ങനെ പലമേഖലകളിൽ സജീവമായി പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് ഡോ. ഷിനു ശ്യാമളന്. സോഷ്യല്‍ മീഡിയയിൽ വളരെഏറെ സജീവമായ ഷിനു പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകറുണ്ട്. ആരോഗ്യ മേഖലയുമായും മറ്റും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ആളുകൾ ഏറ്റെടുക്കാറുണ്ട്.

ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും തുടങ്ങി ഷിനു സോഷ്യല്‍ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ പുതിയൊരു തുടക്കമായി സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഷിനു. സ്വപ്നസുന്ദരി എന്ന പുതിയ ചിത്രത്തിലൂടെയാണ് ഷിനു അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി കെ.ജെ ഫിലിപ്പ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി.ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. മോഡലിങ് രംഗത്തേക്കും സിനിമ രംഗത്തേക്കും എത്തുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന ചതികൾക്കെതിരെ നിര്‍ദേശങ്ങള്‍ നല്കി ഷിനു രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിനു നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.