പ്രിത്വിരാജിന്റെ “കോൾഡ് കേസ്” ഇൻവെസ്റ്റിഗേഷൻ ചിത്രം ഒരുങ്ങുന്നു. “അരുവി” താരം അദിതി ബാലനാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ.

കോവിഡ് എന്ന മഹാമാരിയിൽനിന്നും കര കയറുന്ന മലയാള സിനിമയിലേക്ക് ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ കൂടി വരുന്നു. പൃഥ്വിരാജ് നായകനാകുന്ന സിനിമ തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. കോൾഡ് കേസ് എന്ന് പേരിട്ടിട്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തനു ബാലക് ആണ്.

അരുവി എന്ന തമിഴ് സിനിമയിലൂടെ പ്രശസ്തയായ അദിതി ബാലനാണ് പ്രിത്വിയുടെ നായികയായി എത്തുന്നത്. പോലീസ് ഓഫീസർ ആയി പ്രിത്വി എത്തുന്ന ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരയും ചേർന്നാണ് ഛായാഗ്രഹം നിർവഹിക്കുന്നത്.

ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഡിജോ ജോസ് സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കെ താരത്തിന് കോവിഡ് പോസിറ്റീവ് ആയിരുന്നു. നെഗറ്റീവ് ആയതിനെ തുടർന്നാണ് പുതിയ ചിത്രം തുടങ്ങിയത്. ജയരാജ് സംവിധാനം ചെയ്ത ഓഫ് ദ പിപ്പിള്‍, ട്രെയിന്‍ എന്നീ ചിത്രങ്ങൾക്ക് കാമറ ചെയ്ത ആളാണ് കോൾഡ് കേസിന്റെ സംവിധായകൻ തനു ബാലക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!