വിവാദത്തിന് അവസാനം. പൃഥ്വിരാജിന്റെ കുറുവച്ചന് പച്ചക്കൊടി. സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്.വാർത്ത ഇങ്ങനെ.
മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയിരുന്നു സുരേഷ് ഗോപി. ഒരുപിടി മികച്ച ആക്ഷൻ സിനിമകൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് താരം ആരാധകരെ നേടി. സുരേഷ് ഗോപിയുടെ 250ആമത് ചിത്രമായി പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു കടുവാക്കുന്നേല്‍ കുറുവച്ചൻ.
ഈ ചിത്രത്തിന് ഇപ്പോൾ ഹൈക്കോടതിയുടെ വിലക്ക് വന്നിരിക്കുകയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കേസ് കൊടുത്തത്. ജില്ലാ കോടതി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്തു. കോടതി ചിത്രത്തിന് വിലക്ക് സ്ഥിരപ്പെടുത്തുകയും ചെയ്തു.
Prithviraj Starrer Kaduva First Look Poster
വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിന് ഒടുവിലാണ് ഇത്തരത്തിലുള്ള വിധി വന്നത്. കടുവ എന്ന ചിത്രവും സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച പുതിയ ചിത്രവും ഒരേ കഥയും കഥാപാത്രവും ഇതിവൃത്തമായതാണ്.