സർക്കാർ ഭൂമി കയ്യേറി സെറ്റ് നിർമ്മിച്ച ദ്രിശ്യം 2 ന് എട്ടിന്റെ പണികൊടുത്ത് ഇടുക്കി ജില്ലാ കളക്ടർ.
മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു. ഇപ്പോൾ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്നാം ഭാഗം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനായി ആരാധകർ ആവേഷത്തോടെ കാത്തിരിക്കുകയാണ്. കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറി സെറ്റ് നിർമ്മിച്ചുവെന്ന് ആരോപിച്ച് ചിത്രത്തിന് പിഴ ഇട്ടിരിക്കുകയാണ് ഇടുക്കി ജില്ലാ കളക്ടർ.

ഹരിത കേരളം പദ്ധതിയുടെ പ്രവർത്തകരെത്തിയാണ് ചിത്രീകരണം തടഞ്ഞത്. ഇടുക്കി തൊടുപുഴയിൽ കുടയത്തൂർ കൈപ്പകവലയിലെ സർക്കാർ ഭൂമിയിലെ സംരക്ഷിത വന പ്രദേശം സിനിമാസംഘം കൈയ്യേറിയെന്നാണ് ഹരിത കേരളം പദ്ധതി പ്രവർത്തകർ ആരോപിക്കുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകൾ നട്ട് പരിപാലിക്കുകയായിരുന്ന സ്ഥലത്ത് പഞ്ചായത്തിനെ അറിയിക്കാതെ സിനിമക്ക് വേണ്ടി സെറ്റിട്ടതാണ് കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയ ഹരിത മിഷൻ പ്രവർത്തകർ തടഞ്ഞത്.

പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ പ്രശ്നത്തിൽ ഇടപെടുകയും, ചിത്രത്തിന്റെ നിർമ്മാതാവിനോട് ഇരുപത്തി അയ്യായിരം രൂപ കെട്ടിവെയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി പ്രദേശത്ത് ചിത്രീകരണാനുമതി വാങ്ങിയിരുന്നുവെന്നും, പച്ചത്തുരുത്ത് പദ്ധതി പ്രദേശമാണെന്ന് അറിയാതെയാണ് സെറ്റിട്ടതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വിശദീകരിച്ചു. മരത്തൈകൾ നശിപ്പിക്കാതെ തന്നെ നിശ്ചിത സ്ഥലത്ത് ചിത്രീകരണം തുടരും.
