“ഒരു കുടുംബത്തിന്റെ ഡ്രാമ ആണ്. രണ്ടുമൂന്നു ആംഗിളുകളിൽ പറയുന്ന കഥയായാണിത് “. ദൃശ്യം 2 നെ പറ്റി നടൻ സിദ്ധിഖ് പറയുന്നത് ഇങ്ങനെ.

മലയാള സിനിമയുടെ ചരിത്രം തിരുത്തികുറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഗംഭീര വിജയമായിരുന്നു. ഇപ്പോൾ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ദൃശ്യം ഒന്നാം ഭാഗം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ആദ്യ ഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനായി ആരാധകർ ആവേഷത്തോടെ കാത്തിരിക്കുകയാണ്. നടൻ സിദ്ധീഖ് പുതിയ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രഭാകറും ഭാര്യയും കൂടി മടങ്ങി വന്ന് ഈ കേസ് കുത്തിപ്പൊക്കുന്നതും പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നതും ഒടുവിൽ പഴയതു പോലെ ജോർജുകുട്ടിയിലേക്കു സംശയങ്ങൾ നീളുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ എന്ന് സിദ്ദിഖ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ അതേ കുറിച്ച് ജീത്തു ജോസഫ് മറ്റൊരു പ്രമുഖ മാധ്യമത്തോട് പറഞ്ഞതിങ്ങനെ; സിദ്ദിഖ് ചേട്ടൻ അത് അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞ ഒരു കഥയാണ്. ഞാൻ സിദ്ദിഖ് ചേട്ടനോട് ചോദിച്ചിരുന്നു ചേട്ടൻ എന്താ അങ്ങനെയൊക്കെ പറഞ്ഞതെന്ന്. ഞാൻ ചുമ്മാ ഒരു കഥ ഉണ്ടാക്കി പറഞ്ഞതാണ് എന്നും അവർ അത് വർത്തയാക്കുമെന്നു വിചാരിച്ചില്ലെന്നുമാണ് സിദ്ദിഖ് ചേട്ടൻ എന്നോട് പറഞ്ഞത്. ഒരു കുടുംബത്തിന്റെ ഡ്രാമ ആണ് ചിത്രം പറയുന്നത്. പിന്നെ രണ്ടുമൂന്നു ആംഗിളുകളിൽ പറയുന്ന കഥയായത് കൊണ്ട് അതിൽ ടെൻഷൻ ഉണ്ടാകും. ജീത്തു ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!