പ്രിത്വിരാജിനും, സംവിധായകൻ ഡിജോ ജോസിനും കോവിഡ്. “ജനഗണമന” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംഭവം.
നടൻ പ്രിത്വിരാജിന് കോവിഡ്. ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് പോസിറ്റീവ് ആണ്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു.ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്.

ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. പ്രിത്വിരാജിന് പുറമെ സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. സാനിയ ഇയ്യപ്പൻ, ദ്രുവൻ തുടങ്ങി പുതുമുഖങ്ങളെ അണിനിരത്തിയ ക്വീൻ ആയിരുന്നു ഡിജോ ജോസിന്റെ ആദ്യചിത്രം. കൂടാതെ മോഹൻലാലിനെ വച്ച് നിർമിച്ച കൈരളി ടി എം ടി യുടെ പരസ്യവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിന്ടെ ചിത്രീകരണ ത്തിന് ശേഷവും പ്രിത്വി ടെസ്റ്റിന് വിധേയമായിരുന്നു. എന്നാൽ അന്ന് നെഗറ്റീവ് ആയിരുന്നു. ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്.